ചെമ്മാട് ഇനി സമ്മാനപ്പെരുമഴ; ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം

തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തിലെ വ്യാപാരോല്‍സവം മാര്‍ച്ച് 5-നാണ് സമാപിക്കുക. ടൗണിലെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി സ്‌കൂട്ടറും മൂന്നാം സമ്മാനമായി മൊബൈല്‍ ഫോണുമടക്കം നൂറിലേറെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 5-ന് വൈകീട് അഞ്ച് മണിക്ക് നടക്കും. നാല് മണിക്ക് വര്‍ണ്ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും നടക്കും. കൂപ്പണ്‍ വിതരണോല്‍ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി നിര്‍വ്വഹിക്കും. പ്രശസ്ത സിനിമ മിമിക്രിതാരം നിര്‍മ്മല്‍ പാലാഴി മുഖ്യാതിഥിയാകും.

തുടർന്ന് പ്രമുഖ ഗായകരുടെ ഇശല്‍ വിരുന്നും അരങ്ങേറും.
എല്ലാ ദിവസവും വൈവിധ്യങ്ങളായ ഓഫറുകളോടെ ചെമ്മാട് പട്ടണത്തിലെ 750-ലേറെ കടകള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ടെന്നും വ്യാപാരോല്‍സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പ്രസിഡന്റ് സിറ്റി പാര്‍ക്ക് നൗഷാദ്, ജനറല്‍ സെക്രട്ടറി സൈനു ഉള്ളാട്ട്, കെ.പി മന്‍സൂര്‍, സമദ് കാരാടന്‍, ഇസ്സു ഇസ്മായീല്‍ ഉള്ളാട്ട്, ബഷീര്‍ വിന്നേഴ്‌സ്, അന്‍സാര്‍ തൂമ്പത്ത്, ഫാസില്‍ മഹര്‍ബാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

error: Content is protected !!