
തിരൂരങ്ങാടി:കേടുവന്ന തെരുവുവിളക്കുകൾ മാറ്റി വയ്ക്കുന്നതിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് തിരൂരങ്ങാടി എസ്.എസ്.എം.ഒ.ഐ.ടി.ഇ വിദ്യാർത്ഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ നൽകി.ഐ. ടി.ഇയിൽ 13 ദിവസമായി നടന്ന് വരുന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് പറുദീസയിലാണ് വിദ്യാർത്ഥികൾ ബൾബുകൾ നിർമ്മിച്ചത് .പരിസ്ഥിതി സൗഹാർദ്ദ സന്ദേശമുയർത്തി കേടു വന്ന ബൾബുകൾ ശേഖരിച്ച് നന്നാക്കിയെടുത്തും പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ബൾബ് നിർമ്മാണ പരിശീലനത്തിന് ഡോ.റാഷിദ് നേതൃത്വം നൽകി.അധ്യാപക വിദ്യാർത്ഥികൾ തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്ക് ബൾബുകൾ കൈമാറുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി.ഹംസ,സി.മൂസക്കുട്ടി, യു.ഷാനവാസ്, കെ.സജ്ല, അഫീഫലി, ഫാത്തിമ ഖൈറ, ഫർഹ , സിനാൻ, ആദിൽ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, കൗൺസിലർമാരായ ഇഖ്ബാൽ കല്ലുങ്ങൽ, റസാഖ് ഹാജി, സി പി ഹബീബ എന്നിവർ ഏറ്റുവാങ്ങി