
പെരിന്തൽമണ്ണ: ഇറച്ചി കഷ്ണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെത്തല്ലൂര്‍
തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെമ്മണിയോട് കളത്തും പടിയൻ ആസിഫിന്റെ ഭാര്യയാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച് കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഒന്നര വര്‍ഷം മുന്‍പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ് അസൂറ.