സനദ് സ്വീകരിച്ച് മടങ്ങുമ്പോൾ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു
മലപ്പുറം: സനദ് പദവി സ്വീകരിച്ച് തിരിച്ചുവരുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. മങ്കട താഴെ അരിപ്രയിലെ തയ്യിൽ അബ്ദുൽ ലത്തീഫ് ഫൈസിയുടെ മകൻ മുഹമ്മദ് അമീൻ ഹുദവി (26) ആണ് മരിച്ചത്. വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലെക്സിലെ പൂർവ വിദ്യാർത്ഥിയും ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി 25ാം ബാച്ച് വിദ്യാര്ഥിയുമാണ്.
ഇന്നലെ നടന്ന സമ്മേളനത്തിൽ അബ്ബാസലി ശിഹാബ് തങ്ങളിൽ നിന്ന് സനദ് ഏറ്റുവാങ്ങുന്നു
ഇന്നലെ രാത്രി വല്ലപ്പുഴ ദാറുൽ നജാത്തിൽ നടന്ന ബിരുദ ദാന സമ്മേളനത്തിൽ വെച്ച് സനദ് വാങ്ങി മടങ്ങി വരുമ്പോൾ തിരുർക്കാട് വെച്ച് മുഹമ്മദ് അമീൻ ഓടിച്ച ബൈക്കും, മറെറാരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ്…
കുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച…
കൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന…