
തിരൂർ; ഒഴൂർ ഓണക്കാട് ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്രത്തിന്റെ കുളത്തിലാണ് മുങ്ങി മരിച്ചത്. ഓണക്കാട് എരഞ്ഞിക്കൽ ചന്ദ്രന്റെ മകൻ നിധിൻ (18) ആണ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .