സ്റ്റുഡന്റ് പൊലീസ് കേഡറ്റായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍

തൃശൂര്‍ : സ്റ്റുഡന്റ് പൊലീസ് കേഡറ്റായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ (50) ആണ് പോക്‌സോ കേസില്‍ കസ്റ്റഡിയിലുള്ളത്. രണ്ടു വര്‍ഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി കൗണ്‍സിലിങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.

അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഇന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

error: Content is protected !!