Saturday, August 16

വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എആർ നഗർ : വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം വെളയങ്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിന്നാഹ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരണ കാരണം വ്യക്തമല്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചേറൂർ പി പി ടി എം കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥി ആയിരുന്നു. മാതാവ് ഫാത്തിമ. സഹോദരങ്ങൾ : സൈത് മുഹമ്മദ്, ശുഹൈബ്, ഷഫീഖ്, അമിയ ഫാത്തിമ.

error: Content is protected !!