
പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 12:30ഓടെ ആണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാപിതാക്കളും 4 മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്.