തിരൂരങ്ങാടി: വെന്നിയൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ കരുത്തരായ ബ്ലാക് ആൻ്റ് വൈറ്റ് കോഴിക്കോടിനെ അട്ടിമറിച്ച് താജ് ഗ്രൂപ്പ് പന്നിതടം. ടൂർണമെൻ്റിൻ്റെ നാലാം സുദിനത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാക് ആൻ്റ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് താജ് ഗ്രൂപ്പ് പന്നിതടം വിജയികളായത്.
ഇന്ന് തിങ്കൾ അഞ്ചാം സുദിനത്തിൽ കരുത്തരായ സെവൻ ബ്രദേഴ്സ് അരീക്കോടിനെ സുറുമാസ് സോക്കർ ടച്ച് കോട്ടക്കൽ നേരിടും. രാത്രി 8: 30 ന് തുടങ്ങുന്ന മത്സരത്തിൻ്റെ ടിക്കറ്റുകൾ https://www.venniyurpravasi.com/ എന്ന വെബ്സൈറ്റിൽ നിന്നും എടുക്കാനുള്ള സംവിധാനവും VPS ടൂർണമെൻ്റ് കമ്മറ്റി ഏർപെടുത്തിയിട്ടുണ്ട് .