കനത്ത മഴ കാരണം നിർത്തി വെച്ച വിപിഎസ്‌ ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച്ച പുനരാരംഭിക്കും

വെന്നിയൂർ : മഴ കാരണം നിർത്തി വെച്ച വിപിഎസ്‌ ഫുട്ബാൾ ടൂർണമെന്റിലെ രണ്ടാമത്തെ മത്സരം (06/12/2024) വെള്ളിയാഴ്ച്ച 8.30pm ന് വെന്നിയൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് വിപിഎസ് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു . ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ വൻ താര നിരയുമായി എത്തുന്ന ഉദയ ചുള്ളിപ്പാറ ജയ ബേക്കറി തൃശ്ശൂരിനെ നേരിടും. ഓൺലൈൻ ടിക്കറ്റുകൾ ഓപ്പൺ ചെയ്തിരിക്കുന്നു. ടിക്കറ്റുകൾക്കായി സന്ദർശിക്കുക: www.venniyurpravasi.com

error: Content is protected !!