Saturday, August 16

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടി ആദരിച്ചു

താനൂർ ബോട്ടപ്പകടത്തെ തുടർന്ന് ആതുര സേവന രംഗത്ത് മഹത്തായ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ജീവനക്കാരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ കമ്മറ്റിയഗം സൈതലവി കാട്ടേരി തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ സ്റ്റാഫ് സെക്രട്ടറി ഡോ :രാജാഗോപാലിന് ആശുപത്രിക്കുള്ള ഉപഹാരം കൈമാറി. വെൽഫയർ പാർട്ടി മണ്ഡലം നേതാകളായ ഹംസ വെന്നിയൂർ, പാലാഴി കോയ, വി. കെ രായികുട്ടി, അൻവർ സാദത് കരിപ്പറമ്പ്, ഫിറോസ്, അനസ്, താലൂക് ഹോസ്പിറ്റൽ ഡി.ഐ.സി. മെഡിക്കൽ ഓഫീസർ ഡോ:കുഞ്ഞാവുട്ടി,ആർ.എം.ഒ.ഡോ.ഹാഫിസ് റഹ്മാൻ,പി.ആർ.ഒ.അബ്ദുൽ മുനീർ സി.വി.,നഴ്സിംഗ് ഓഫീസർ സുധ,അഷ്റഫ് കളത്തിങ്ങൽ പാറ,ജാസിം,മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!