ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങര സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂറ്റുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ ബസിൽ ഉള്ള വിവരം പൊലീസിന് വിവരം കൈമാറുകയായിരുന്നു.

വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1

ബിഹാർ വൈശാലി സ്വദേശിയായ പൂനം കുഞ്ഞിനെ കാണാനെന്ന് പറഞ്ഞ് മറ്റ് അന്തേവാസികളുടെ അറിവോടെയാണ് പുറത്ത് കടന്നതെന്ന് എ.സി.പി. സുദർശൻ പറഞ്ഞു. ഒന്നാം നിലയിലെ ശൗചാലയം വഴിയാണ് പൂനം ദേവി പുറത്തുകടന്നത്.

ജനുവരി 31ാം തീയതിയാണ് വേങ്ങരയിലെ ക്വാർട്ടേഴ്‌സിൽവെച്ച് ഭർത്താവ് സഞ്ജിത്തിനെ പൂനംദേവി കൊലപ്പെടുത്തിയത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്നു പൂനംദേവി. ഇതേത്തുടർന്നാണ് ഭാര്യയെയും കുഞ്ഞിനെയും രണ്ടുമാസം മുമ്പ് സഞ്ജിത് ബിഹാറിൽനിന്ന് വേങ്ങരയിലേക്ക് കൊണ്ടുവന്നത്.

കടുത്ത രീതിയിൽ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ കുതിരവട്ടം മാനസ്സിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക വാർഡ് അഞ്ചിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇവർ താമസിച്ചിരുന്ന വേങ്ങരയിലെ പ്രദേശം എന്നിവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.

error: Content is protected !!