ബൈക്ക് ഓടയിലേക്ക് വീണ് തൊഴിലാളി മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : മൂടിയില്ലാത്ത ഡ്രൈനേജിലേക്ക് ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു. ചെമ്മാട് – പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിയിൽ ആണ് അപകടം. ഇതര സംസ്ഥാനക്കാരനായ സുച്ചന്ദ് രാജക് (34) ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിക്കാണ് അപകടം. ഇരുവരും പരപ്പനങ്ങാടി നെടുവയിൽ താമസിക്കുന്നവരാണ്. ചെമ്മാട്ടെ ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. അമ്പലപ്പടിയിൽ ഏതാനും മീറ്റർ ഡ്രൈനേജ് തുറന്നിട്ട നിലയിലാണ്. റോഡ് വക്കിനോട് ചേർന്നായതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!