അസാപ്പിന്റെ നേതൃത്വത്തിൽ പി എസ് എം ഒ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം ജില്ലയിലെ സർക്കാർ – എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രധാന അധ്യാപകർക്കായി ആസാപ് കേരളയും കേരള പ്രിൻസിപ്പൽ കൗൺസിലും സംയുക്തമായി തിരൂരങ്ങാടി പി എസ് എം ഓ കോളേജിൽ വച്ച് ശിൽപശാല സംഘടിപ്പിച്ചു. കേരള സർക്കാറിന്റെ നൈപുണ്യ ബോധവൽക്കരണ ക്യാമ്പയിൻ ആയ കെ സ്കിൽ -ന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യവിഷയങ്ങൾക്കൊപ്പം തൊഴിലധിഷ്ഠിതമായ നൈപുണ്യ കോഴ്സുകൾ നൽകേണ്ടതിന്റെ ആവശ്യകതയും അതുവഴി വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത ഉയർത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്തു. അസാപ് കേരള മേധാവി ഡോ.ഉഷ ടൈറ്റസ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരള പ്രിൻസിപ്പൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ യു. സൈതലവി അധ്യക്ഷത വഹിച്ചു. പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. അസീസ് സ്വാഗതവും പറഞ്ഞ ചടങ്ങിൽ കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോക്ടർ എം ഉസ്മാൻ, അസാപ് കേരള മലപ്പുറം ജില്ലാ മേധാവി ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!