Wednesday, February 18

കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു

വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു. കാറില്‍നിന്നുമുള്ള തീ യുവാവിന്റെ തലയിലാണ് പടര്‍ന്നത്.

https://tirurangaditoday.in/wp-content/uploads/2022/03/VID-20220317-WA0553.mp4
സി സി ടി വി ദൃശ്യം

വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. വളാഞ്ചേരി പോപ്പിന്‍സ് വേള്‍ഡിന്റെ സമീപത്ത് വെച്ച് കാറിന്റെ റിപ്പയറിങ് പണിയിലായിരുന്നു യുവാവ്. ബോണറ്റ് തുറന്ന് വാഹനം നന്നാക്കുന്നതിനിടയാണ് ബോണറ്റിനുള്ളില്‍ നിന്നും തീപടര്‍ന്നത്.

തീ യുവാവിന്റെ തലയിലേക്കാണ് പടര്‍ന്നത്. എന്നാല്‍ യുവാവ് പരിഭ്രമമില്ലാതെ കൈകൊണ്ട് തന്നെ തീയണക്കാന്‍ ശ്രമിച്ചത് വലിയ അപകടം ഒഴിവാക്കി. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയരക്ഷനേടിയിരുന്നു.

error: Content is protected !!