Sunday, September 6

ദേശീയപാത പടിക്കലിൽ കാറുമായി കൂട്ടിയിടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു.

ദേശീയപാത 66 പടിക്കൽ
ടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ ടാങ്കർ ലോറി മറിഞ്ഞു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം. ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് മറിഞ്ഞ വാഹനത്തിൽ ഓക്സിജിൻ ഇല്ലയിരുന്നു. അപകടസ്ഥലത്ത് ഉടൻതന്നെ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ്, ഫയർ ഫോയ്‌സ്, നാട്ടുകാരും ചേർന്ന് റോഡ് ഗതാഗത യോഗ്യമാക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടൽ മൂലം കഴിഞ്ഞദിവസം
പാണമ്പ്രയിൽ ദേശീയപാത വികസന പ്രവർത്തിയിലുള്ള ലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ ലോറി ഡ്രൈവർക്ക് രക്ഷകരായതും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ തന്നെയാണ്