
തിരൂരങ്ങാടി : ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇന്ന് രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു.
യുവാവ് എടപ്പാളിൽ നിന്നും യുവതി അങ്കമാലിയിൽ നിന്നുമാണ് ബസിൽ കയറിയത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr
നേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റിൽ റിസർവ് ചെയ്തവർ എത്തിയപ്പോൾ കോട്ടക്കൽ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചിൽ കേട്ട് സഹയാത്രക്കാർ നോക്കിയപ്പോൾ രക്തം ഒഴുകുന്നതാണ് കണ്ടത്. യുവാവിനെ ബസിൽ നിന്ന്
ഇറക്കിയപ്പോഴാണ് യുവാവ് കഴുത്തറത്തത് കണ്ടത്. ഉടനെ രണ്ട് പേരെയും തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.തിരൂരങ്ങാടി ടുഡേ. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കത്തി പുറത്തേക്ക് വലിച്ചെറിഞ്ഞു. ബാഗിൽ മുൻകൂട്ടി കരുതിയതാണ് കത്തി. ഇരുവരും നേരത്തെ വിവാഹിതരാണ്. യുവതിക്ക് ഒരു കുട്ടിയുണ്ട്. ഭർത്താവ് മരിച്ചതാണ്. ഇവർ ഹോം നഴ്‌സ് ആണ്. യുവാവും വിവാഹിതനാണ്. കോട്ടയം ആതിര ഹോട്ടലിലെ ജീവനക്കാരനാണ്. ഇരുവരും 2 വർഷമായി പ്രണയത്തിലാണെന്ന് സി ഐ പറഞ്ഞു.
പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.