Tuesday, January 20

കാറിടിച്ചു വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

അരീക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കീഴുപറമ്ബ് പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും അനൗൻസറുമായ കുറുമാടൻ നിസാർ (42) ആണ് മരിച്ചത്.

പൂവത്തികണ്ടിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായ ബന്ധപ്പെട്ട് അനൗൺസ്മെന്റിനിടെ നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

കാറിടിച്ചു വീണപ്പോൾ പിന്നിൽ വന്ന മറ്റൊരു പിക്കപ്പ് വാൻ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു.

പിതാവ്: പരേതനായ കുറുമാടൻ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: ഷംല ചേലക്കോട്. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാദ്, ഫാത്തിമ മിൻഹ. സഹോദരങ്ങൾ: അബ്ദുൽ അലി, റസീന, ആബിദ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

error: Content is protected !!