Monday, October 13

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചു ; ഷോക്കേറ്റ് തെറിച്ചു വീണു

തൃശൂര്‍: ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമം നടത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!