
ആലപ്പുഴ : മീന്‍ വില്പന നടത്താന്‍ മീനേ.. മീനേ.. എന്ന് വിളിച്ചു കൂകിയ മീന്‍ വില്പനക്കാരനെ ആക്രമിച്ച് യുവാവ്. ആക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുചക്ര വാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി സ്വദേശി ബഷീറിനെ (51) പട്ടിക കൊണ്ട് ആക്രമിച്ച നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) ആണ് അറസ്റ്റിലായത്. സിറാജിന്റെ ആക്രമണത്തില്‍ ബഷീറിന്റെ മുതുകിലും കൈക്കുമാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ക്കൂടി മീന്‍ക്കച്ചവടക്കാര്‍ ദിവസവും രാവിലെ മീനേ.. മീനേ.. എന്ന് ഉച്ചത്തില്‍ വിളിച്ച് വില്‍പ്പന നടത്താറുണ്ട്. ഇത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീന്‍ കച്ചവടക്കാരന്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതിനാല്‍ തനിക്ക് ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സിറജ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇയാള്‍ക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
സിറാജിന്റെ ആക്രമണത്തില്‍ ബഷീറിന്റെ മുതുകിലും കൈക്കുമാണ് പരിക്കേറ്റത്. ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ വിജയപ്പൻ, മുജീബ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ.ജി, ലിബു എന്നിവരും ഉണ്ടായിരുന്നു.