Sunday, August 17

പരപ്പനങ്ങാടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. കീഴച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു കിടക്കുന്നത് കണ്ടത്. സമീപത്ത് സിറിഞ്ചും ഉണ്ടായിരുന്നു. ഇന്നലെ ഈ പരിസരത്തു മറ്റു ആളുകൾക്കൊപ്പം ഇയാളെ കണ്ടതായി പറയുന്നു. മയക്കു മരുന്ന് കുത്തി വെച്ചതായി സംശയം ഉണ്ടെന്നു പ്രദേശവാസികൾ പറയുന്നു .പോലീസ് സ്ഥലത്തു എത്തിയിട്ടുണ്ട്.

ഫറോക് സ്വദേശി നിഖിൽ എന്ന ആളാണെന്നാണ് സംശയം.

error: Content is protected !!