തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്.

error: Content is protected !!