തിരൂരങ്ങാടി :അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സഹകരണ സെമിനാർ സംഘടിപ്പിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. റിട്ടയർഡ് സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ എം. എം. രവീന്ദ്രൻ സെമിനാറിൽ വിഷയാവതരണം നടത്തി. ടി. പി. എം. ബഷീർ മോഡറെറ്റാറായി. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ എ. പ്രഭാഷ്, അസിസ്റ്റന്റ് ഡയറക്ടർ ഇ. എം. സുലോചന, ശ്യാം കുമാർ, അനീസ് കൂരിയാടൻ, സലാം പൂക്കി പറമ്പ്, എ. പ്രദീപ് മേനോൻ, താപ്പി റഹ്മത്തുള്ള, പി.ബാലൻ, സി. കൃഷ്ണൻ, അഡ്വ:എ.പി. നിസാർ, വി. കെ. സുബൈദ, ഉമ്മർ ഒട്ടുമ്മൽ, ശ്രീജിത്ത് മുല്ലശ്ശേരി, അറമുഖൻ സി,എം. അസീസ് പ്രസംഗിച്ചു.