
തിരൂരങ്ങാടി : ബുള്ളറ്റ് മോഷ്ടിച്ച സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ് (18), ചെട്ടിപ്പടി അയ്യപ്പൻകാവ് കൈതക്കൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
വാർത്തകൾ വേഗത്തിൽ ലഭിക്കാൻ https://chat.whatsapp.com/EKDfiaAWIlm1QnHZ8xhhOs
തലപ്പാറ വലിയ പറമ്പിൽ ജോലിക്കെത്തിയ നിലമ്പുർ സ്വദേശി നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് സംഘം മോഷ്ടിച്ചത്. മൂവരും ബുള്ളറ്റിൽ മുട്ടിച്ചിറ, കലംകൊള്ളിയാല, പറേക്കാവ്, കുണ്ടംകടവ് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. എസ് ഐ മാരായ എൻ.മുഹമ്മദ് റഫീഖ്, സത്യനാഥൻ എന്നിവരും താനൂർ ഡി വൈ എസ് പി യുടെ കീഴിലുള്ള ഡാൻസഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്.