തിരുരങ്ങാടിവില്ലേജ് വിഭജിക്കണം : സി.പി.ഐ

തിരുരങ്ങാടി മുൻസിപ്പാലിറ്റിയിലെ എക വില്ലേജായ തിരുരങ്ങാടി വില്ലേജിൽ ജനങ്ങൾക്ക് സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുന്നതിന് വില്ലേജ്‌വിഭജനം അനിവാര്യമാണെന്ന് സി പി ഐ തിരുരങ്ങാടി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സമ്മേളനം സ. കെ.പി. ഷൗക്കത്ത് നഗറിൽ (വ്യാപാര ഭവൻഓഡിറ്റോറിയം) ചെമ്മാട് വെച്ച് നടന്നു. CPI മലപ്പുറം ജില്ലാ എക്സികുട്ടീവ് അംഗം സ: എം.പി. തുളസിദാസ് മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ഫാറൂഖ് അദ്ധ്യക്ഷം വഹിച്ചു. കെ.വി. മുംതാസ് രക്തസാക്ഷി പ്രമേയവും ഇസ്ഹാഖ് തിരുരങ്ങാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. CPI ജില്ലാ എക്സികുട്ടീവ് അംഗംപി.മൈമൂന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജി.സുരേഷ്കുമാർ ഭാവിപരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.പി.. നൗഫൽ സ്വാഗതവും കെ.ടി.ഹുസൈൻ നന്ദിയും പറഞ്ഞു. സമ്മേളനം ഒമ്പത് അംഗ ലോക്കൽ കമ്മിറ്റിയെയും 12- അംഗ മണ്ഡലം സമ്മേളന പ്രതിനിധികളെയും തെരഞ്ഞടുത്തു. സെക്രട്ടറിയായി സി.പി. നൗഫലിനെയും അസിറ്റന്റ് സെക്രട്ടറിയായി കൂർമത്ത് അബ്ദുറഹിമാനെയും തെരഞടുത്തു.

error: Content is protected !!