ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം.
99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,25,563 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്
നാല് മണി മുതല്‍ റിസള്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. എന്നാല്‍ ഫുള്‍ എ പ്ലസ് നേടിയവരുടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി.
https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.