ഹജ്ജ് രണ്ടാം ഗഡു : പണമടക്കുവാനുള്ള തിയ്യതി നീട്ടി

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ ബാക്കി തുകയില്‍ രണ്ടാം ഗഡു തുകയായ 1,42,000രൂപ അടക്കുവാനുള്ള സമയം 2024 ഡിസംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 16 പ്രകാരം അറിയിച്ചിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും സര്‍ക്കുലര്‍ നമ്പര്‍ 13 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും 2024 ഡിസംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ 2024 ഡിസംബര് 30നകം ആദ്യ രണ്ട് ഇന്‍സ്റ്റാള്‍മെന്റ് തുകയായ 2,72,300രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും 2025 ജനുവരി 1നകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ നിശ്ചിത സമയത്തിനകം തന്നെ പണം അടവാക്കേണ്ടതാണ്.
ഹജ്ജിന് അടവാക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുന്നതാണ്. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതുമാണ്.

error: Content is protected !!