എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും തിരൂര്‍ നഗരസഭ അനുമോദിക്കുന്നു

തിരൂര്‍: തിരൂര്‍ താലൂക്കില്‍ 2023 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും തിരൂര്‍ നഗരസഭ അനുമോദിക്കുന്നു. 2023 മെയ് 24 വ്യാഴാഴ്ച നടക്കുന്ന ‘ മികവ് 2023’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രശസ്ത കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ട്രെയ്നര്‍ സുരേഷ് കൂടേരി ക്ലാസുകള്‍ നല്‍കുന്നു. തുടര്‍ന്ന് ഫുള്‍ എ പ്ലസ് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷര എജുക്കേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണവും മൊമെന്റോ നല്‍കി ആദരിക്കലും നടക്കുന്നതായിരിക്കും.

എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി 9526 81 2000 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

error: Content is protected !!