തിരൂരങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനെ ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും എടരിക്കോട് പി, കെ, എം, ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച രാജ് പാണ്ഡ്യയാണ് ഈ മിടുക്കന്‍. രാജ് പാണ്ഡ്യയുടെ അച്ഛന്‍ പെയിന്റിംഗ് ജോലി ചെയ്തു വരുന്നു. പാണ്ഡ്യയെയും പ്രദേശത്തെ മറ്റു എ പ്ലസ് വിദ്യാര്‍ത്ഥികളെയും ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്തു.
അയ്യൂബ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. വഹീദ ചെമ്പ, സിഎം സല്‍മ. അസ്ലം, ചെമ്പ മൊയ്തീന്‍കുട്ടി,ഹാജി. അനസ് കെ.ഫാറൂഖ് സംസാരിച്ചു. എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയേ നേടിയ നൂറയെ ആദരിച്ചു.