തിരൂരങ്ങാടി: 2021-22 വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ തിരൂരങ്ങാടി നഗരസഭ വീണ്ടും -സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തി, നേരത്തെ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു,മലപ്പുറം ജില്ലയില്‍ ഒന്നാംസ്ഥാനവും തിരൂരങ്ങാടി നഗരസഭ നേരത്തെ തന്നെ കൈവരിച്ചിരുന്നു, സമയബന്ധിതമായി നടത്തിയ ഇടപെടലിലൂടെയാണ് നഗരസഭക്ക് മികച്ച് നേട്ടം കൈവരിക്കാനായത്. ഈ നേട്ടം നിലനിര്‍ത്താന്‍ നഗരസഭ തീവ്രയജ്ഞം തുടുരുമെന്ന് ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി പറഞ്ഞു, ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് തിരൂരങ്ങാടിയെ വീണ്ടും മുന്നിലെത്തിച്ചത്. .