തിരൂരങ്ങാടി നഗരസഭ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 22ന്

തിരൂരങ്ങാടി: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേനെ തിരൂരങ്ങാടി നഗരസഭയില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി 2024 ഫെബ്രുവരി 22ന് വൈകു: 3 മണിക്ക് ചന്തപ്പടി കൃഷിഭവനില്‍ കെ.പിഎ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 2.45ന് ഘോഷയാത്ര ചന്തപ്പടി സ്‌കൂള്‍ പരിസരത്ത് നിന്നും തുടങ്ങും.

കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. കേരഗ്രാമം പദ്ധതയില്‍ അപേക്ഷിച്ചവര്‍ക്കുള്ള തെങ്ങുകയറ്റ ഉപകരണങ്ങളുടെ വിതരണവും ചടങ്ങില്‍ നടക്കും. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. ഇതിനകം 500 ഓളം അപേക്ഷകള്‍ പദ്ധതി പ്രകാരം ലഭിച്ചു. എല്ലാ ഡിവിഷനുകളിലും കേരസമിതികള്‍ രൂപീകരിച്ചിരുന്നു. മുനിസിപ്പല്‍ തല കേരസമിതിയും നിലവില്‍ വന്നു. വിപുലമായ പരിപാടികളോടെ ഉദ്ഘാടനം നടക്കും. വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കാലൊടി സുലൈഖ സുലൈഖ ഉദ്ഘാടനം ചെയ്തു. സോനരതീഷ്. സിപി സുഹ്‌റാബി. കൃഷിഓഫിസര്‍പിഎസ് ആരുണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ , കൗണ്‍സിലര്‍മാര്‍ സംസാരിച്ചു

error: Content is protected !!