കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി തിരൂരങ്ങാടി നഗരസഭ

പതിനായിരം വാഴക്കന്നുകള്‍ കര്‍ഷകരിലേക്ക്

കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ ബൃഹ്ത് പദ്ധതിയുമായി തിരൂരങ്ങാടി നഗരസഭ. കര്‍ഷകര്‍ക്കുള്ള വിവിധ സഹായങ്ങള്‍ തുടരുന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനായിരം വാഴക്കന്നുകള്‍ ഗുണഭോക്താക്കളിലെത്തിക്കാന്‍ നടപടികളായി. ആദ്യ ഘട്ടത്തില്‍ 1 മുതല്‍ 10 വരെയും 30 മുതല്‍ 39 വരെയും രണ്ടാം ഘട്ടത്തില്‍ 11 മുതല്‍ 29 വരെയുള്ള ഡിവിഷനുകളിലും എത്തിക്കും. കൃഷി ഭവനിൽ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ സി പി സുഹ് റാബി നിർവഹിച്ചു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായിൽ,
എം സുജിനി,
വഹീദ ചെമ്പ, റസാഖ് ഹാജി ചെറ്റാലി, സി എച്ച് അജാസ്, പി.കെ അസിസ്, അരിമ്പ്ര മുഹമ്മദലി, മുസ്ഥഫ പാലാത്ത്, കെ, ടി ബാബുരാജൻ, സുലൈഖ കാലൊടി, ആരിഫ വിലയാട്ട്, ഹബീബ ബഷീർ, സമീന മൂഴിക്കൽ, സി എം സൽമ, സോന രതീഷ്, കൃഷി ഓഫീസർ ആരുണി, സനൂപ്, സംസാരിച്ചു,,
കാര്‍ഷിക മേഖലക്ക് മുഖ്യ പരിഗണനയാണ് നഗരസഭ നല്‍കുന്നത്.
നേരത്തെ അപേക്ഷിച്ചവര്‍ക്ക് ഗ്രോബാഗ് വിതരണവും നടന്നു വരുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ നെല്‍ വിത്തുകളും നഗരസഭ നല്‍കി. 11970 കിലോ വിത്തുകളാണ് ഈ വര്‍ഷം നല്‍കിയത്. 2000 കിലോ ഗ്രാം വിത്തിനുള്ള സബ് സിഡിയും നഗരസഭ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. കാലര്‍ഷത്തില്‍ വിള നശിച്ചവര്‍ക്ക് ചെയിൻ മെഷീൻ ഉപയോഗിച്ചതില്‍ അധിക ചെലവും നഗരസഭ അനുവദിച്ചിരുന്നു. കര്‍ഷകര്‍ക്ക് ആശ്വാസമായി വിവിധ തോടുകളില്‍ നഗരസഭ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചിട്ടുണ്ട്.
നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വാഴകൃഷി, പച്ചക്കറി കൃഷി എന്നിവയിലെ സഹായത്തിനു അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കുറഞ്ഞത് 10 സെന്റിലെങ്കിലും വാഴകൃഷി, പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് ധനസഹായത്തിനു അപേക്ഷിക്കാം. നടപ്പ് വര്‍ഷത്തില്‍ കൃഷി ചെയ്തവര്‍ക്കും അപേക്ഷിക്കാം. ജനുവരി 10നകം കൃഷിഭവനില്‍ അപേക്ഷിക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കൃഷിഭവനില്‍ നിന്നും ലഭിക്കും. തെങ്ങിനു ജൈവവളം പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കുള്ള സഹായവും ഉടന്‍ നല്‍കും.

error: Content is protected !!