Monday, August 18

വാക്കോ കിക്ക് ദേശിയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തിരൂരങ്ങാടി സ്വദേശിക്ക് രണ്ടാം സ്ഥാനം

തിരൂരങ്ങാടി : കഴിഞ്ഞ രണ്ടാം തീയതി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന വാക്കോകിക്ക് ദേശിയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുരങ്ങാടി താഴെചിന ജീ എം എൽ പി സ്കൂൾ ഒന്നാം ക്ലാസ്സ്‌ വിദ്യർത്ഥി മുഹമ്മദ് മാലികിന് നാളെ താഴെചിന പൗരാവലി വൻ സ്വികരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ 8 മണിക്ക് തിരുരങ്ങാടി എത്തുന്ന താരത്തെ ഓറിയന്റൽ ഹൈസ്കൂൾ മുതൽ കുണ്ട്ചിന വരെ തുറന്ന വാഹനത്തിൽ കൊണ്ടു വരും താഴെചിനയിലെ പൗര പ്രമുഖർ ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികൾ ആവുമെന്ന് പൗരാവലി ഭാരവാഹികൾ അറിയിച്ചു

error: Content is protected !!