തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം തുടങ്ങി, അമ്പലപ്പടി ഗവ സ്കൂളിൽ വെച്ച് രണ്ടാം ഘട്ടത്തിൽ ഘട്ടത്തിൽ 33മുതൽ 39 വരെയും 1 മുതൽ 7വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. നഗരസഭ വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു,

സോന രതീഷ്, വെറ്റിനറി ഡോക്ടർ തസ്ലീന, സമീന മൂഴിക്കൽ, മുസ്ഥഫ പാലാത്ത്, പി.കെ അസീസ്, സി റസാഖ് ഹാജി, വിവി ആയിശുമ്മു, അരിമ്പ്ര മുഹമ്മദലി, സി,എച്ച് അജാസ്, സാജിദ അത്തക്ക കത്ത്, ഷാഹിന തിരുനിലത്ത്, ഉഷ തയ്യിൽ,, സുമേഷ് നതൃത്വം നൽകി, മൂന്നാം ഘട്ട വിതരണം അടുത്ത ദിവസം നടക്കും,

error: Content is protected !!