തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബിന്റെ പ്രവർത്തന സമയം 24 മണിക്കൂറാക്കി. നിലവിൽ വൈകുന്നേരം7 മണി വരെ മാത്രമായിരുന്നു പ്രവർത്തനം. പുതിയ സൂപ്രണ്ട് വന്നതോടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. പുതിയ 2 താത്കാലിക ജീവനക്കാരെ കൂടി നിയമിച്ചാണ് മുഴുവൻ സമയ പ്രവർത്ത നമാക്കി മാറ്റിയത്. ഇതോടൊപ്പമുള്ള ബ്ലഡ് സ്റ്റോറേജിന്റെ പ്രവർത്തനവും 24 മണിക്കൂറാക്കികിയിട്ടുണ്ട്. പ്രവർത്തന സമയം കൂട്ടിയതോട ഏത് സമയത്തും ടെസ്റ്റുകൾ നടത്താൻ സാധിക്കും. ബ്ലഡ് സ്റ്റോറേജിൽ നിന്ന് ഏത് സമയത്തും രക്തം വാങ്ങാനും പറ്റും. പ്രസവത്തിന് ഉൾപ്പെടെ അടിയന്തര ഓപ്പറേഷൻ ചെയ്യാൻ ഇനി ലാബ് ടെസ്റ്റിനും രക്തത്തിനും പകൽ സമയം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് സൂപ്രണ്ട് ഡോ.പ്രഭുദാസ് പറഞ്ഞു.