ട്രാഫിക് ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Copy LinkWhatsAppFacebookTelegramMessengerShare

കാസര്‍കോഡ്: കാസര്‍കോഡ് ട്രാഫിക് ഗ്രേഡ് എസ്‌ഐയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു(54) ആണ് മരിച്ചത്. കാസര്‍ഗോഡ് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ഭാര്യയോടും മകളോടും ഒപ്പം നേരത്തെ കാസര്‍ഗോഡ് തന്നെയാണ് വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. മകളും ഭാര്യയ്ക്ക് ഒപ്പമായിരുന്നു താമസം. ഇതിനുശേഷം ബൈജു പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയിരുന്നു. ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!