
ചെമ്മാട് : തൃക്കുളം ശിവക്ഷേത്രം, ഭാഗവതിയാലുങ്ങൽ ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ മെയ് 4 മുതൽ 8 വരെ പ്രതിഷ്ഠ ദിനാഘോഷവും ദ്രവ്യകലശവും നടക്കുന്നു. അതിന്റെ ഭാഗമായി മെയ് 8 ന് വേട്ടേക്കരന് പന്തീരായിരം നടത്തുന്നു. പൂജകൾക്ക് ശേഷം പന്ത്രണ്ടായിരത്തി എട്ട് നാളികേരങ്ങൾ എറിയുന്ന ചടങ്ങ് ആണ് പന്തീരായിരം. അതിന്റെ ദിവസം കുറിക്കൽ ചടങ്ങ് കോമര കേസരി രാമചന്ദ്രൻ നായർ കാരക്കൂറ
ഭക്തി പൂർവ്വം നിർവഹിച്ചു. ക്ഷേത്രം തന്ത്രി ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് കർമികത്വം വഹിച്ചു. സമൂതിരി പ്രതിനിധി രാമവർമ രാജ, എക്സിക്യൂട്ടീവ് ഓഫീസർ മനേന്ദ്രൻ, പ്രസിഡന്റ് പി ശങ്കരനുണ്ണി, സെക്രട്ടറി സി പി മനോഹരൻ, കമ്മിറ്റി രക്ഷധികാരി കുന്നത്ത് ചന്ദ്രൻ, കെ വി ഷിബു, പുന്നശ്ശേരി ശശി തുടങ്ങിയവർ സന്നിഹിതരായി. ഭക്തജനങ്ങൾക്ക് നാളികേരസമർപ്പണം നടത്താൻ ക്ഷേത്രം കൌണ്ടറുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു