Saturday, July 12

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു

കോട്ടക്കലില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവിനും മകനും ദാരുണാന്ത്യം. കോട്ടക്കല്‍ മാറാക്കര പഞ്ചായത്തിലെ ആമ്പാറയില്‍ ഇന്ന് രാവിലെ ദാരുണമായ അപകടം സംഭവിച്ചത്. കുന്നത്തു പടിയന്‍ ഹുസൈന്‍ (60), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരണപ്പെട്ടത്.

പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ആണ് അപകടം. കിണറ്റില്‍ വീണവരെ ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവിവരം അറിഞ്ഞയുടന്‍ മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. രണ്ട് പേരുടേയും മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍.

error: Content is protected !!