
വണ്ടൂർ : കുട്ടിയെ മൈസൂരിൽ നഴ്സിങ് കോളേജിലാക്കി മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ 2 പേർ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. കൂരാട് വരമ്പൻ കല്ലിലുണ്ടായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന പിതാവും മകളുമാണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച മൈമൂനയുടെ ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് (66), മകൾ താഹിറ (40) എന്നിവരാണ് ഇന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പേരക്കുട്ടിയെ മൈസൂരിൽ നഴ്സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ
കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) അന്ന് തന്നെ മരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കുഞ്ഞിമുഹമ്മദ് ,(65), മകൾ ത്വാഹിറ (40), ത്വാഹിറയുടെ മക്കളായ അർഷാദ് (12), അസ്മൽ (12), പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40), ഷിഫ്ന ഷെറിൻ (7) എന്നിവർക്കാണ് പരിക്കേറ്റത്.
വാർത്തകൾ വാട്സാപിൽ ലഭിക്കുന്നതിന് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe?mode=ems_copy_t
മൈസൂരുവിൽ നിന്നും മടങ്ങി വീടിന്റെ ഒന്നര കിലോമീറ്റർ അടുത്തെത്തിയപ്പോഴാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്സിങ്ങിന് പഠിക്കുകയാണ്. കുടുംബാംഗങ്ങൾ അവിടെപോയി മടങ്ങുമ്പോഴാണ് അപകടം. ഇസ്ഹാഖ് ആണ് കാർ ഓടിച്ചിരുന്നത്. അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നതായും പറയുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഉങ്ങ് മരത്തിൽ ഇടിക്കുകയായിരുന്നു.