കോഴിക്കോട് ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു

കോഴിക്കോട് : മെഡിക്കല്‍ കോളേജിന് സമീപം ഇരിങ്ങാവൂര്‍ കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കൂരാചുണ്ട് സ്വദേശി റെനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!