മാവോയിസ്റ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്ക്

ചത്തീസ്ഗഢ്: മാവോയിസ്റ്റുകള്‍ സ്ഥാപിച്ച പ്രഷര്‍ ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ കാന്‍ഗര്‍ ജില്ലയിലെ സൈനിക താവളത്തിന്റെ അടുത്താണ് സംഭവം. ബിഎസ്എഫ് ഉദ്യോഗസ്ഥരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി.

റോഡ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ട് സൈനികര്‍ക്കാണ് പരിക്കേറ്റതെന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി.

error: Content is protected !!