Thursday, November 13

കനത്ത മഴയില്‍ മാങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു

കോഴിക്കോട് : കനത്ത മഴയില്‍ മാങ്കാവില്‍ മങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. പഴയ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നിരവധി ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വര്‍ഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്.

error: Content is protected !!