Monday, December 22

പൊതുമാപ്പില്‍ വീണ്ടും ഇളവ് നല്‍കി യുഎഇ അധികൃതര്‍

അബുദാബി: യുഎഇയിലെ ഔട്ട്പാസ് ലഭിച്ചാല്‍ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിര്‍ദേശത്തില്‍ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുന്‍പായി രാജ്യം വിട്ടാല്‍ മതി. ഇതിനിടെ ജോലി ലഭിച്ചാല്‍ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം.

സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ എല്ലാതരം വിസ നിയമലംഘകര്‍ക്കും ഇളവ് അനുവദിക്കും.

error: Content is protected !!