ഇ.ടിയും സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി

മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി അബ്ദു സമദ് സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഇ.ടി മുഹമ്മദ് ബഷീര്‍ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന് മുമ്പാകെയും സമദാനി പൊന്നാനി മണ്ഡലം വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയുമാണ് പത്രിക നല്‍കിയത്.

കെപിസിസി സെക്രട്ടറി കെ. പി അബ്ദുല്‍ മജീദ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി എം എല്‍ എ, എന്നിവര്‍ സന്നിഹിതരായിരുന്നു

error: Content is protected !!