കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നയാഴുടെ മൃതദേഹം കണ്ടെത്തിയത്. തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.

error: Content is protected !!