എസ്.ഡി.ഇ. – യു.ജി., പി.ജി. രജിസ്‌ട്രേഷന്‍
അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കണം
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. – യു.ജി., പി.ജി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എസ്.ഡി.ഇ.-യില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി എന്റോള്‍മെന്റ് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ യു.ജി.സി.ക്ക് സമര്‍പ്പിച്ചാലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ. പി.ആര്‍. 1588/2022
എസ്.ഡി.ഇ. ടോക്‌സ് ഉദ്ഘാടനം ചെയ്തു
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം റേഡിയോ സി.യു.വില്‍ നടത്തുന്ന പ്രതിവാര പരിപാടിയായ എസ്.ഡി.ഇ. ടോക്‌സ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സംശയനിവാരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടി എല്ലാ ബുധനാഴ്ചയും വൈകീട്ട് 7 മണിക്ക് റേഡയോ സി.യു.വില്‍ പ്രക്ഷേപണം ചെയ്യും. എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇബ്രായി കണിയാംകണ്ടിമീത്തല്‍, രമേഷ് വി.സി., സുനില്‍ സി.എന്‍. എന്നിവര്‍ സംബന്ധിച്ചു. പി.ആര്‍. 1589/2022
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 8-ന് തുടങ്ങും. പി.ആര്‍. 1590/2022
പരീക്ഷാ ഫലം
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. പി.ആര്‍. 1591/2022
പരീക്ഷാ അപേക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
2, 4 സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ആറാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ 1 വരെയും 170 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1592/2022
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.