
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം നേരിടുന്നത് വൻകിട കുടിവെള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാത്രവുമല്ല വോൾട്ടേജ് ക്ഷാമം മൂലം ഗാർഹിക ഉപയോഗങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇത്തരം ജനകീയ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർദ്ദേശിക്കപ്പെട്ട സബ്സ്റ്റേഷനുകളുടെ പ്രവർത്തികൾ വേഗത്തിലാക്കുക മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര സബ്സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള ഭൂമി ഏറ്റെടുത്ത് നടപടികൾ വേഗത്തിൽ ആക്കണമെന്ന് ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു.
നാഷണൽ ഹൈവേ പ്രവർത്തി പുരോഗമിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള പ്രവർത്തിയിൽ നിന്ന് ഉദ്യോഗസ്ഥന്മാർ പിന്മാറണമെന്നും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യം പരിഗണിച്ചു കൊണ്ടുള്ള ഭേദഗതിക്ക് ഡിപ്പാർട്ട്മെന്റ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
വേങ്ങരയിലെ ഇരുമ്പുചോല അണ്ടർ പാസുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകൾ അന്ധപ്പെട്ടവക്ക് സമർപ്പിച്ച് നടപടികൾ വേഗത്തിലാക്കാനും കലക്ടർക്ക് നിർദ്ദേശം നൽകി. വേങ്ങരയിലെ നിർദിഷ്ട്ട ഫയർ സ്റ്റേഷന് പൊതുമരാമത്തു വകുപ്പിന്റെ ഭൂമി ലഭ്യമാക്കുന്നതിന് റവന്യൂ വകുപ്പിൽ നിന്നും അടിയന്തര റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവവശ്യപ്പെട്ടു.