Saturday, August 16

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് 20-20 ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിലെ ആദ്യ 50 പേരുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു, സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ കബീര്‍, കെ പി അനീഫ, തങ്കപ്രഭ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബിന്ദു വിജെ നന്ദി രേഖപ്പെടുത്തി,

ആദ്യഘട്ടം മത്സ്യത്തൊഴിലാളികളുടെയും എസ് സി വിഭാഗത്തിന്റെ സംഗമങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. എസ് സി വിഭാഗത്തില്‍ 54 ഗുണഭോക്താക്കളും, മത്സ്യത്തൊഴിലാളികളില്‍ 133 ഗുണഭോക്താക്കളും ,ജനറല്‍ വിഭാഗത്തില്‍ 373 ഗുണഭോക്താക്കളും ഭൂമിയില്ലാത്ത ഭവന രഹിതരുടെ ഗുണഭോക്ത ലിസ്റ്റില്‍ 208 പേരും ഉള്‍പ്പെട്ടെ ലൈഫ് ഭവനലിസ്റ്റില്‍ 738 പേരാണ് ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ വള്ളിക്കുന്നില്‍ ഇടം പിടിച്ചിട്ടുള്ളത്.

error: Content is protected !!