വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം നടത്തി

വേങ്ങര : ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ മുതിർന്ന പൗരന്മാർക്കായി കലാമേള നടത്തി. “അരങ്ങ്– 2025” എന്ന് പേരിട്ട പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിന് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഫീർബാബു പി.പി സ്വാഗതം ആശംസിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, ഏ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷീദ് കൊണ്ടാണത്ത്, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയമലേക്കാരൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് ഡിവിഷൻ മെമ്പർ രാധാ രമേശ്, ഡിവിഷൻ മെമ്പർ നാസർ പറപ്പൂർ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂച്ചാപ്പു, വേങ്ങര പഞ്ചായത്ത് മെമ്പർ സലീം എന്നിവർ ആശംസകൾ അർപ്പിച്ചു. വേങ്ങര സി.ഡി.പി.ഒ ശാന്തകുമാരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി നൂറ്റിഅൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണവും നടത്തി.

error: Content is protected !!