തിരൂർ: ഖത്തർ ലോകകപ്പിന്റെ ആരവുമായി തിരുരിൽ വെറ്ററൻസ് ഫുട്ബോൾ മത്സരം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവംബർ 6 ന് ഞായാറാഴ്ച
താഴെപ്പാലം രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ
വൈറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ (വി – ഫാറ്റ് ) തിരുരാണ് സംഘാടകർ.
തിരുർ താലുക്ക് പരിധിയിലുള്ള 40 വയസ്സ് കഴിഞ്ഞ 200 ലധികം പഴയകാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് വി-ഫാറ്റ് .
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ പഴയ കാല ഫുട്ബോൾ താരങ്ങളുടെ വിപുലമായ കുട്ടായ്മയും
അവരുടെ ഫുട്ബോൾ മത്സരവും നടക്കുന്നത്.
തിരുർ വെറ്ററൻസ് ലീഗ്
(ടി.വി. എൽ) എന്ന് നാമകരണം ചെയ്ത മത്സരത്തിൽ ലീഗ് കം നോകൗട്ടിൽ 4 ടീമുകൾ
പങ്കെടുക്കും. ടീമുകളുടെ സെലക്ഷൻ ഇതിനകം പൂർത്തിയായി.
മത്സരം വൈകിട്ട് 4 മണിക്ക് ഫീഷറിസ് കായിക വകുപ്പ് മന്ത്രി
വി. അബ്ദുറഹിമാൻ
ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ എ അധ്യക്ഷനാകും ,
നഗരസഭാ ചെയർപേഴ്സേൺ എ.പി. നസീമ വിശിഷ്ടാതിഥി യാകും. ചടങ്ങിൽ
ദേശീയ -സംസ്ഥാന ഫുട്ബോൾ താരങ്ങൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ
സംഘാടകരായ തെയ്യമ്പാട്ടിൽ ഷറഫുദ്ധീൻ, പി.എ. സമദ്, ജലീൽ മയൂര, മുജീബ് താനാളൂർ, ഇബ്രാഹിം മോൻ എന്നിവർ പങ്കെടുത്തു.